കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് 2022 ഡിസംബര്‍ 16ന് ‘പച്ചക്കറി വിളകളിലെ തൈകളുടെ ഉല്‍പ്പാദനവും സംയോജിത കീടരോഗ നിയന്ത്രണവും’ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള കര്‍ഷകര്‍ 04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 10 മുതല്‍ നാല് വരെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് എന്ന് കേരള കാര്‍ഷിക സര്‍വകലാശാല വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് അറിയിച്ചു.
