കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; നിരവധി ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കി

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; നിരവധി ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ ഞായറാഴ്ച റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ 21 ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗര്‍ സൂപ്പര്‍ഫാസ്റ്റ് (12217 ) ആലപ്പുഴയില്‍ നിന്നാവും തുടങ്ങുക.

ഞായറാഴ്ച പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

  • കൊല്ലം- കന്യാകുമാരി മെമു എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
  • കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
  •  നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
  •  കൊച്ചുവേളി- ലോകമാന്യതിക് ഗരീബ്‌രഥ് എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
  •  എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്
  •  മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്
  •  തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
  •  കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ്
  •  നാഗര്‍കോവില്‍- കൊല്ലം എക്സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
  •  പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസ്
  •  കന്യാകുമാരി- പുനലൂര്‍ എക്സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും).
Share

Leave a Reply

Your email address will not be published. Required fields are marked *