കോഴിക്കോട്: ലയണ്‍സ് ക്ലബിന്റെ ഡിസ്ട്രിക്ട് ക്ലബ് 318E സംഘടിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബ് ക്യാമ്പ് 18ന് രാവിലെ 11 മണിക്ക് ലയണ്‍സ് ഹാളില്‍ നടക്കുമെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ വത്സല ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 30000 രൂപ വില വരുന്ന ജയ്പൂര്‍ കാലുകള്‍ സൗജന്യമായി നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന ദിവസം തന്നെ കാലുകളുടെ അളവുകള്‍ എടുക്കുകയും അഞ്ചാം ദിവസം മുതല്‍ ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. മൂന്നൂറ് പേര്‍ക്ക് സഹായമെത്തിക്കാനാണ് പദ്ധതി. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസ്, സ്ഥലം, മേല്‍വിലാസം, ഫോണനമ്പര് 12ന് മുമ്പായി 9446253177, 9387525142, 9447540414 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പിന് വരുമ്പോള്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരേണ്ടതാണ്. ലയണ്‍സ് ഡിസ്ട്രിക്ടിനു വേണ്ടി ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രണബ്.സി, കെ.ടി അജിത്ത്, കെ. പ്രേംകുമാര്‍, പ്രകാശ് കാണി എന്നിവരും പങ്കെടുത്തു.