കൊടുവള്ളി: പ്രമുഖ കുടുംബ കൂട്ടായ്മയായ തറവട്ടത്ത് കരുണിച്ചാലില്‍ കുടുംബ ട്രസ്റ്റിന്റെ 2022-2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ടി.കെ പരീക്കുട്ടി ഹാജി (പ്രസിഡന്റ്), ടി.കെ അഹമ്മദ് കുട്ടി ഹാജി (വര്‍ക്കിങ് പ്രസിഡന്റ്), കെ.വി അബ്ദുല്‍ മജീദ് ഹാജി, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, പി.ടി.സി മോയിന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ അമ്മദ് കുട്ടി (ജനറല്‍ സെക്രട്ടറി), പി.കെ ജൈസല്‍ (വര്‍ക്കിങ് സെക്രട്ടറി), ടി .കെ ഹംസ ഹാജി, എ.കെ ഷരീഫ്, പി. ടി ബിഷ(ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി പരിയേയ്ക്കുട്ടി ഹാജി (ട്രഷറര്‍) ഉള്‍പ്പെട്ട 51 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് രൂപീകരിച്ചത്. ടി.കെ അബ്ദുല്‍ സലാമിന്റെ വസതിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തില്‍ കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.സി മോയിന്‍, ടി.പി സീതിക്കുട്ടി മാസ്റ്റര്‍ , ടി.കെ.സി പരിയേയിക്കുട്ടി ഹാജി, എന്‍.ആര്‍ അബ്ദുല്‍ റസ്സാഖ്, കെ.വി അബ്ദുല്‍ മജീദ് ഹാജി, ടി.കെ.സി മുഹമ്മദ് മോന്‍ , എന്‍.കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 20ാമത്തെ ടി .കെ. ഫാമിലി മീറ്റ് 2023 ജനുവരി 22 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെ ഈങ്ങാപ്പുഴ ടി.കെ ട്രസ്റ്റ് പബ്ലിക് സ്‌കൂളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.കെ. അമ്മദ് കുട്ടി സ്വാഗതവും പി.കെ ജൈസല്‍ നന്ദിയും പറഞ്ഞു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും ലക്ഷ്യമിട്ട് രൂപീകരിച്ച ട്രസ്റ്റ് , അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ എയ്മിഡ് സ്‌കീം ഓഫ് ടി.കെ ട്രസ്റ്റ് ആരോഗ്യ ചികിത്സാ സഹായ പദ്ധതിയില്‍ കൂടുതലാളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വൈസ് പ്രസിഡന്റ് കെ. വി അബ്ദുല്‍ മജീദ് അറിയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 22ന് നടത്തുന്ന കുടുംബ മേള വിപുലമായി ആഘോഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികളും ട്രസ്റ്റ് നടത്തി വരുന്നു.