മാഹി: ഇ പ്ലാനറ്റ് കപ്പിന് വേണ്ടിയുള്ള മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബ് ലൈബ്രറി ആന്‍ഡ് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 39ാമത് അഖിലേന്ത്യാ ഫ്‌ളഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20ന് ആരംഭിക്കും. 2023 ജനുവരി എട്ടിന് ഫൈനല്‍ മത്സരം നടക്കും. 16 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. 15 മത്സരമുണ്ടാകും. വനിതാ പ്രദര്‍ശന മത്സരവും കുട്ടികളുടെ മത്സരവും ഉണ്ടാകും. അനുബന്ധമായി ഫുട്‌ബോളുമായി ബന്ധപ്പെട്ട ചിത്രരചന, റോഡ് ഷോ, ഷൂട്ട്ഔട്ട് തുടങ്ങിയവ സംഘടിപ്പിക്കും. പ്ലാസ് ദ ആംസ് മൈതാനത്ത് ഫ്‌ളഡ് ലൈറ്റിലാണ് മത്സരം നടക്കുക. രണ്ടായിരം കാണികള്‍ക്കായി താല്‍ക്കാലിക ഗാലറി ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ കളി കാണാന്‍ പ്രത്യേക ഗാലറിയുമുണ്ടാകും. പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഗാലറിയുടെ കാല്‍നാട്ട് കര്‍മ്മം ഏഴിന് രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എ ഡോ.വി.രാമചന്ദ്രന്‍ നിര്‍വഹിക്കും. ‘വഴിതെറ്റി പോകുന്ന ബാല്യത്തെ മാരക മയക്കുമരുന്നിന്റെ പിടിയില്‍ നിന്നും വഴിതിരിച്ചുവിടുക’ എന്നതാണ് ഈ വര്‍ഷത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജിനോസ് ബഷീര്‍, രക്ഷാധികാരി കെ.പി.സുനില്‍കുമാര്‍, ക്ലബ് സെക്രട്ടറി എ.ജയരാജ്, പബ്ലിസിറ്റി കണ്‍വീനര്‍ വിനയന്‍ പുത്തലം എന്നിവര്‍ അറിയിച്ചു.