കോഴിക്കോട്: പള്ളിക്കണ്ടി കോതിയില്‍ മാലിന്യ പ്ലാന്റിനെതിരേ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ നാലിന് വൈകീട്ട് നാല് മണിക്ക് പള്ളിക്കണ്ടിയില്‍ ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധ സംഗമവും നടത്തും. മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിച്ച് പള്ളിക്കണ്ടിയില്‍ റാലി സമാപിക്കും. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് എസ്.ഡി.പി.ഐ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി കെ. ഷെമീര്‍, കമ്മിറ്റിയംഗം സി.ടി അഷറഫ്, കെ.പി ജാഫര്‍, മുഹമ്മദ് ഷിജി, റഷീദ്.പി, ഗഫൂര്‍ വെള്ളയില്‍ സംബന്ധിച്ചു.