എസ്.ഐ.ഒ സംസ്ഥാന മെംബേഴ്‌സ് കോണ്‍ഫറന്‍സിന് സമാപനം

എസ്.ഐ.ഒ സംസ്ഥാന മെംബേഴ്‌സ് കോണ്‍ഫറന്‍സിന് സമാപനം

കോഴിക്കോട്: ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ കാംപസില്‍ നടന്ന എസ്.ഐ.ഒ സംസ്ഥാന മെംബേഴ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോണ്‍ഫറന്‍സ് ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു. 2021- 2022 പ്രവര്‍ത്തന കാലയളവിലെ റിപ്പോര്‍ട്ട് വായനയും ചര്‍ച്ചയും നടന്നു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ എസ്.ഐ.ഒ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്‌മദ് മുസക്കിര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹകീം നദ്വി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജുമൈല്‍ പി.പി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ നദ്വി, സംസ്ഥാന കമ്മിറ്റി അംഗം അനീസ് ആദം, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2023-2024 കാലയളവിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗങ്ങളെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു. സംസ്ഥാന ശൂറ അംഗങ്ങള്‍: വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), ഷറഫുദ്ദീന്‍ നദ്വി (എറണാകുളം), മുഹമ്മദ് സഈദ് ടി.കെ ( കോഴിക്കോട്), തശ്രീഫ് കെ.പി (മലപ്പുറം), അഡ്വ. അനീസ് റഹ്‌മാന്‍ (കൊല്ലം), അഡ്വ. അബ്ദുല്‍ വാഹിദ് (കോഴിക്കോട്), അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍ (കണ്ണൂര്‍), നിയാസ് വേളം (കോഴിക്കോട്), അസ്ലഹ് കക്കോടി (കോഴിക്കോട്), അന്‍ഫാല്‍ ജാന്‍ (മലപ്പുറം), സല്‍മാനുല്‍ ഫാരിസ് ടി.കെ (മലപ്പുറം), അമീന്‍ മമ്പാട് (മലപ്പുറം), അബ്ദുല്ല നേമം (തിരുവനന്തപുരം), അല്‍ അമീന്‍ (കൊല്ലം), ഹാമിദ് ടി.പി (മലപ്പുറം), മിസ്അബ് ശിബ്ലി (കണ്ണൂര്‍), ഇസ്ഹാഖ് അസ്ഹരി ( എറണാകുളം), സഹല്‍ ബാസ് (മലപ്പുറം), അമീന്‍ ഫസല്‍ (കണ്ണൂര്‍), സാബിര്‍ യൂസുഫ് (കോട്ടയം), അമീന്‍ അഹ്‌സന്‍ (കൊച്ചി സിറ്റി) നവാഫ് പാറക്കടവ് (കോഴിക്കോട്).

Share

Leave a Reply

Your email address will not be published. Required fields are marked *