ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ സല്യൂട്ട് 2022, കുടുംബസംഗമം 26ന്

ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ സല്യൂട്ട് 2022, കുടുംബസംഗമം 26ന്

കോഴിക്കോട്: 75 വയസില്‍ കൂടുതല്‍ പ്രായമുള്ള പൂര്‍വ സൈനികരെ ആദരിക്കുന്നതിനായി ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സംഘടിപ്പിക്കുന്ന സല്യൂട്ട് 2022, കുടുംബസംഗമവും 26ന് രാവിലെ 10 മണിക്ക് എസ്.കെ പൊറ്റെക്കാട്ട് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി വിശിഷ്ടാതിഥിയായി സംബന്ധിക്കും .ചടങ്ങില്‍ വച്ച് 50തോളം മുതിര്‍ന്ന സൈനികരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് പ്രസിഡന്റ് എം. അജയകുമാര്‍, സെക്രട്ടറി പ്രദീപ് പി.എല്‍, സജീവന്‍.കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *