ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ 26ന്

ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ 26ന്

കോഴിക്കോട്: ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ 26ന് രാവിലെ 11 മണിക്ക് കോസ്‌മോ പോളിറ്റന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. സബ്ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എ.സി.എച്ച്.ആര്‍.പി.സി സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് വിശിഷ്ടാതിഥികളായും പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജീവന്‍, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. മിലിമോനി, എ.സി.എച്ച്.ആര്‍.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാപ്പു വടക്കയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിമ്മി ജോര്‍ജ്, പി.കെ കബീര്‍ സലാല (ലോക കേരള സഭാംഗം), സംസ്ഥാന പ്രസിഡന്റ് ( എ.ഐ.പി.സി) അബ്ദുള്‍ കരീം, അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കബീര്‍ സലാല, ഷെറീന ഷെറിന്‍, ബാപ്പു വടക്കയില്‍, ഖൈസ് അഹമ്മദ്, ഷൈലേഷ് പി.എ, മിനി.ഇ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *