കേരള മാപ്പിളകലാ അക്കാദമി കേന്ദ്ര കമ്മിറ്റി ‘പൂനിലാ’ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഡിസംബര്‍ മൂന്നിന്

കേരള മാപ്പിളകലാ അക്കാദമി കേന്ദ്ര കമ്മിറ്റി ‘പൂനിലാ’ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഡിസംബര്‍ മൂന്നിന്

തലശ്ശേരി: കേരള മാപ്പിളകലാ അക്കാദമി പൂനിലാ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഡിസംബര്‍ മൂന്ന് ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ രാത്രി 10 മണിവരെ സംഗമം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരള മാപ്പിളകലാ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് അധ്യക്ഷത വഹിക്കും. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാറാണി മുഖ്യാതിഥിയായിരിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാര സമര്‍പ്പണം നടത്തും. കേരള മാപ്പിള കലാ അക്കാദമി മുന്‍ ഡയരക്ടര്‍ കൂടിയായ പത്മശ്രീ രാഘവന്‍മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പൂനിലാ പുരസ്‌കാരം മാസ്റ്ററുടെ പ്രഥമ ശിഷ്യന്‍ എം.എം ദിലീപ് മാസ്റ്റര്‍ക്ക് സമ്മാനിക്കും. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, പ്രൊഫ. ഡോ. ടി.മുഹമ്മദ് സലീം എന്നിവര്‍ ആശംസകള്‍ നേരും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ.എം അശ്‌റഫ് സ്വാഗതം പറയും. തുടര്‍ന്ന് പ്രഗത്ഭ ഗായകര്‍ അണിനിരക്കുന്ന രാഘവന്‍മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *