കോഴിക്കോട്: രണ്ട് വർഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മേളകളൊന്നും നടന്നില്ലെങ്കിലും കുട്ടികളുടെ ആവേശത്തിന് ഒട്ടും കുറവില്ലാതെ ജില്ലാ കായിക മേളയ്ക്ക് ആവേശത്തുടക്കമായി. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ തുടക്കം കുറിച്ച മേളയിൽ മുക്കം ഉപജില്ല മുന്നേറുന്നു. പേരാമ്പ്ര, ബാലുശ്ശേരി ഉപ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
കായിക മേള മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കേർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സി.രേഖ അധ്യക്ഷത വഹിച്ചു. ഡിഡിഇ മനോജ് മണിയൂർ, കോർപറേഷൻ കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, കെ.മോഹനൻ, .എൻ.സോമൻ, എ.സ്മിത, ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി തുടങ്ങിയവർ പ്രസംഗിച്ചു.