കൊല്ലം ജില്ലാ പ്രവാസി സമാജം ആദരിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം ആദരിച്ചു

കുവൈറ്റ് സിറ്റി: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്സിനു മികച്ച വിജയം നേടിയ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അബ്ബാസിയ യൂണിറ്റ് അംഗം ജയകുമാറിന്റെ മകള്‍ അഞ്ജലി ജയകുമാറിനെ സമാജം ആദരിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു, ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, സെക്രട്ടറിമാരായ വര്‍ഗീസ് വൈദ്യന്‍, റെജി മത്തായി എന്നിവര്‍ സംസാരിച്ചു. സമാജത്തിന്റെ ഉപഹാരം ജോയ് ജോണ്‍ തുരുത്തിക്കര ജയകുമാറിന് കൈമാറി. ജോ: കണ്‍വീനര്‍ ജോയ് തോമസ് സ്വാഗതവും ഷാജി സാമുവല്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *