നവോദയാ സാംസ്‌കാരിക വേദി സെന്‍ട്രല്‍ യൂനിറ്റിന്റെ കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു

നവോദയാ സാംസ്‌കാരിക വേദി സെന്‍ട്രല്‍ യൂനിറ്റിന്റെ കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു

കോഴിക്കോട്: നവോദയാ സാംസ്‌കാരിക വേദി സെന്‍ട്രല്‍ യൂനിറ്റിന്റെ കുടുംബസഹായ ഫണ്ട് സൗദി അറേബ്യയിലെ ദമാം നവോദയാ സാംസ്‌കാരിക വേദി സെന്‍ട്രല്‍ യൂനിറ്റ് അംഗമായിരുന്ന പ്രമീഷ്മുഹമ്മദിന്റെ കുടുംബത്തിന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രേമനാഥ് കൈമാറി. മരണപ്പെടുന്ന നവോദയയുടെ അംഗങ്ങള്‍ക്ക് നല്‍കുന്ന കുടുംബസഹായ ഫണ്ടാണിത്. കേരളാ പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇക്ബാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പെരുമണ്ണ സൗത്ത്‌ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഇ.കെ സുബ്രഹ്‌മണ്യന്‍ , പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വാര്‍ഡ്‌മെമ്പര്‍ സി.പി ആമിനാബീ , ലോക്കല്‍ കമ്മിറ്റിയംഗം ഉമ്മര്‍കോയ എം.പി , ബ്രാഞ്ച് സെക്രട്ടറി നജുമുദ്ദീന്‍, നവോദയാ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍, നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളായിരുന്ന പീറ്റര്‍, സുബാലിതന്‍, റാഫി , രമേശന്‍ പങ്കെടുത്തു. ദമാം നവോദയാ കേന്ദ്രകമ്മിറ്റി അംഗം വി. ജയകുമാര്‍ നങ്ങ്യേത്ത് സ്വാഗതവും സാലി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *