ഒമര്‍ ലുലുവിന്റെ ആദ്യ ‘എ’ പടമായി ‘നല്ല സമയം’

ഒമര്‍ ലുലുവിന്റെ ആദ്യ ‘എ’ പടമായി ‘നല്ല സമയം’

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. തന്റെ അഞ്ചാമത്തെ ചിത്രമായി ഒമര്‍ ലുലു ഒരുക്കിയിരിക്കുന്ന നല്ല സമയം അദ്ദേഹത്തിന്റെ ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമ കൂടെയാണ്. ഇന്ന് വൈകുന്നേരം 7:30ന് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്ന ‘നല്ല സമയം’ നവംബര്‍ 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഒരു കംപ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ ആയെത്തുന്ന ചിത്രത്തില്‍ ഇര്‍ഷാദ് ആണ് നായകനായെത്തുന്നത്. നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷങ്ങളില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ അടക്കം ഉള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു.
നവാഗതനായ കലന്തൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷും കാസ്റ്റിംഗ് വിശാഖും കൈകാര്യം ചെയ്തിരിക്കുന്നു. നവംബര്‍ 25ന് തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള എന്റര്‍ടൈനിങ് അനുഭവം തന്നെയാണ് ക്രൂ ഉറപ്പ് തരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *