ജില്ലാ കലക്ടര്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ചു

ജില്ലാ കലക്ടര്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ചു

കോഴിക്കോട്: ജില്ലാകലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ് പൊതുവിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ചു. പൊതുവിതരണ കേന്ദ്രങ്ങളായ കാരപറമ്പ് (7), ഈസ്റ്റ്ഹില്‍ (97), പാറോപ്പടി (17) എന്നിവയിലാണ് കലക്ടര്‍ നേരിട്ടെത്തി പരിശോധിച്ചത്. പൊതുവിതരണ രംഗത്തെ സേവനങ്ങളുടെ നിലവാരവും സ്ഥാപനങ്ങളുടെ നടത്തിപ്പും കലക്ടര്‍ വിലയിരുത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടതായി സിവില്‍ സപ്ലൈസ് വിഭാഗം അറിയിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജീവ്, കോഴിക്കോട് സിറ്റി നോര്‍ത്ത് റേഷനിങ് ഇന്‍സ്‌പെക്ടര്‍ സി.പ്രമോദ് എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *