എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ സ്ഥാനാരോഹണ ചടങ്ങ് നടത്തി

എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ സ്ഥാനാരോഹണ ചടങ്ങ് നടത്തി

മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ അധ്യയനവര്‍ഷത്തെ സ്റ്റുഡന്റ് കൗണ്‍സില്‍ സ്ഥാനാരോഹണ ചടങ്ങ് ഗംഭീരമായി നടത്തി. പുതുതായി നിയമിതരായ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുഖ്യാതിഥി തലശ്ശേരി അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് നിധിന്‍ രാജ്.പി ഐ.പി.എസ് ബാഡ്ജുകള്‍ വിതരണം ചെയ്തു. അധ്യാപിക രേഖ കുറുപ്പിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ അധ്യാപികയും പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി നിയമിതരായ സ്‌കൂള്‍ കാബിനറ്റ് അംഗങ്ങളെ അനുമോദിച്ചു.
ചോദ്യങ്ങള്‍ ചോദിക്കാനുള്ള ബൗദ്ധിക ജിജ്ഞാസ എപ്പോഴും ഉണ്ടായിരിക്കണമെന്നും ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏത് പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ട് വരണമെന്നും ബഹുമാനപ്പെട്ട അതിഥി എല്ലാ വിദ്യാര്‍ത്ഥികളെയും ഉപദേശിച്ചു. ജി.കെ മെമ്മോറിയല്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.മോഹന്‍ അധ്യക്ഷ പ്രസംഗം നടത്തുകയും അധ്യാപിക ജിഷി രാജേഷ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.വി കൃപേഷ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.പി വിനോദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *