മീനങ്ങാടിയില്‍ ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി

മീനങ്ങാടിയില്‍ ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്‌റ്റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്തുവയസുള്ള പെണ്‍കടുവയാണ് കുടുങ്ങിയത്. രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെയും കടുവ പിടികൂടിയിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. നാട്ടുകാരുടെ പ്രതിഷേധം വര്‍ധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയില്‍ സ്ഥാപിച്ചു. കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.

Share

Leave a Reply

Your email address will not be published. Required fields are marked *