അധ്യാപകനെതിരേ അഞ്ച് പോക്‌സോ കേസ്; ഒടുവില്‍ പോലിസില്‍ കീഴടങ്ങി

അധ്യാപകനെതിരേ അഞ്ച് പോക്‌സോ കേസ്; ഒടുവില്‍ പോലിസില്‍ കീഴടങ്ങി

കോഴിക്കോട് (തലക്കുളത്തൂര്‍): വിദ്യാര്‍ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത പോക്‌സോ കേസില്‍ പഞ്ചായത്തിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ അത്തോളി കൊടശ്ശേരി തോട്ടോളി അബ്ദുള്‍ നാസറിനെ (52) അറസ്റ്റ് ചെയ്തു. ഹൈക്കോടതിയില്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ എലത്തൂര്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പരാതിയിലാണ് അഞ്ച് കേസും. കേസ് രജിസ്റ്റര്‍ ചെയ്തയുടനെ ഇയാളെ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *