ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി സ്പീക്കര്‍ക്ക് നിവേദനം നല്‍കി
കോഴിക്കോട്: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം നിയമനിര്‍മാണം നടത്തി ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍. ഷംസീറിന് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയും, വൈസ് ചെയര്‍മാന്‍ റാഫി പി.ദേവസിയും നിവേദനം നല്‍കി. ചില പള്ളികളില്‍ തടസങ്ങളും തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ബില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നിവേദനത്തിലെ ആവശ്യങ്ങള്‍ പരിശോധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു.