വാക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫിസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണല്‍ സ്റ്റേഷന്‍ ഡയറക്ടര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുവേണ്ടി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തസ്തിക അഡിഷണല്‍ സ്റ്റേഷന്‍ ഡയരക്ടര്‍, ഒഴിവുകളുടെ എണ്ണം – ഒന്ന്, നിയമന രീതി – കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള നിയമനം. വാക് ഇന്‍ഇന്റര്‍വ്യൂ
തീയതി: 30/11/2022 യോഗ്യത – 1. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, അഞ്ച് വര്‍ഷത്തില്‍ കുറയാതെ റേഡിയോ രംഗത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം. അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദേ്യാഗാര്‍ത്ഥികള്‍ 30/11/2022 ന് രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ നടക്കുന്ന സര്‍ട്ടിഫിക്കേറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കേറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്.എസ്.എല്‍.സി ബുക്ക് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *