മദനോത്സവത്തില്‍ വരവറിയിച്ച് ബാബു ആന്റണി

മദനോത്സവത്തില്‍ വരവറിയിച്ച് ബാബു ആന്റണി

മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്ത ‘എന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളില്‍ ബാബു ആന്റണി ഇന്ന് ജോയിന്‍ ചെയ്തു. അജിത് വിനായക ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥാണ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി.പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.

വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയില്‍ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ പങ്കുവച്ച ചിത്രത്തിലെ ‘കാണാ ദൂരത്താണോ ‘ എന്ന സോങ് ടീസറിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മദനോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് : കഥ ഇ.സന്തോഷ് കുമാര്‍, ഡി.ഓ.പി: ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവിയര്‍, ലിറിക്സ്: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയരക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം: മല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി.വയനാടന്‍, അസോസിയേറ്റ് ഡയരക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *