അരിയും ഷര്‍ട്ടുമായി ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ഗള്‍ഫ് നാടുകളിലേക്ക്

അരിയും ഷര്‍ട്ടുമായി ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ഗള്‍ഫ് നാടുകളിലേക്ക്

പാലക്കാട് : ഫോര്‍ച്യൂണ്‍ ഗ്രൂപ്പ്, തങ്ങളുടെ ബിസിനസ് അറേബ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഫോര്‍ച്യൂണ്‍ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സി എന്ന വിഭാഗമാണ് ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാര്‍ ഗള്‍ഫ് സ്‌പോണ്‍സറായ ദര്‍വീസ് അലി അബ്ദുള്ളയുമായി ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഐസക് വര്‍ഗീസ് കൈമാറി ലൈസന്‍സ് എടുത്തു. നെല്ലറയുടെ നാട്ടില്‍ നിന്നും പുത്തരി എന്ന ബ്രാന്‍ഡിലുള്ള അരിയും ഐ പ്ലസ് എന്ന ബ്രാന്‍ഡില്‍ റെഡിമെയ്ഡ്‌സ് ഷര്‍ട്ടുമാണ് ദുബായിലേക്ക് എത്തിക്കുന്നതെന്ന് ഐസക് വര്‍ഗീസ് പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും സജീവമാണ് ഐസക് വര്‍ഗീസ്.

Share

Leave a Reply

Your email address will not be published. Required fields are marked *