കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നു

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നു. 17ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി – ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരും. ജഹറ – റിഗ്ഗയ് യൂണിറ്റുകള്‍ അടുത്തു തന്നെ ചേരുന്നതായിരിക്കും. 15ന് മുമ്പ് അംഗത്വമെടുത്തവര്‍ക്ക് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാവുന്നതാണ് – കൂടുതല്‍ വിവരങ്ങള്‍ക്ക്- 6650 4992/ 97840957/66461684/66409969 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *