പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ലോകകപ്പിന് ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു

പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ലോകകപ്പിന് ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്നതിന് പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു. 1500 ഓളം ആളുകള്‍ക്ക് ഒരേസമയം ഇരുന്ന് കളി കാണാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത പന്തലും സ്റ്റേഡിയവും, 20 അടി നീളവും 10 അടി ഉയരവുമുള്ള എല്‍.ഇ.ഡി സ്‌ക്രീനുമാണ് ഒരുങ്ങുന്നത്. പ്രവേശനം തീര്‍ത്തും സൗജന്യമാണ്.ബിഗ് സ്‌ക്രീന്‍ ഷോയോട് അനുബന്ധിച്ച് വിവിധ കല, കായിക, സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സമ്മാന പദ്ധതിയും ഒരുക്കിയിരിക്കുന്നു. കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ലോഗോ അനാച്ഛാദനവും നടന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ ഓഫിസ് ഉദ്ഘാടനവും സിറ്റിസണ്‍ പന്തല്‍ കോണ്‍ട്രാക്ടര്‍ കെ.ടി കുഞ്ഞിക്കോയ ഹാജി ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ജനകീയ സമിതി സെക്രട്ടറി ഷിറാസ്ഖാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എന്‍.സി മോയിന്‍കുട്ടി (വാര്‍ഡ് 35) റനീഷ് (വാര്‍ഡ് 27) മലയാള മനോരമ സീനിയര്‍ മാനേജര്‍ ജോര്‍ജ്, പ്രേംരാജ് മോഹന്‍, യു.പി അബ്ദുറഹിമാന്‍, കോയമോന്‍, സുനില്‍ കുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയപാലം യൂണിറ്റ് സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *