ഗവര്‍ണര്‍ക്കെതിരേയുള്ള നീക്കം ഭരണഘടനാ ലംഘനം: എം. മെഹബൂബ്

ഗവര്‍ണര്‍ക്കെതിരേയുള്ള നീക്കം ഭരണഘടനാ ലംഘനം: എം. മെഹബൂബ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പിണറായി സര്‍ക്കാര്‍ നടത്തുന്ന നീക്കം ഭരണ ഘടനാ ലംഘനമെന്ന് രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി ഓര്‍ഡിനന്‍സിലൂടെ മാറ്റിയത് വരെ നിലവിലുള്ള ഭരണ നിര്‍വഹണ സംവിധാനത്തെ തച്ച് തകര്‍ക്കുന്ന സമീപനമാണ് വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ സി.പി.എം നിര്‍ദേശപ്രകാരമുള്ള സാംസ്‌ക്കാരിക – വിദ്യാഭ്യാസ പണ്ഡിതരെ നിയമിക്കാനാണ് നീക്കം, ഇതോടെ സര്‍വകലാശാലകള്‍ എ.കെ.ജി സെന്ററാകും. സ്വജന പക്ഷപാതത്തിനും അഴിമതിയ്ക്കും വഴിയൊരുക്കാനും കാരണമാകുമെന്നും എം. മെഹബൂബ് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 11 ന് എത്തുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി ഡോ. പശുപതി കുമാര്‍ പാരസിനുളള സ്വീകരണം ഒരുക്കാനും കൂടുതല്‍ പേരെ അണിനിരത്താനും സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് കാളക്കണ്ടി അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചീഫ് സാജു ജോയ്‌സണ്‍ , സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ , ജനറല്‍ സെക്രട്ടറിമാരായ കെ.സി അഭിലാഷ്, റീജ വിനോദ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *