പുന്നക്കന്‍ മുഹമ്മദലിയുടെ കാലം സാക്ഷി പ്രകാശനം ചെയ്തു

പുന്നക്കന്‍ മുഹമ്മദലിയുടെ കാലം സാക്ഷി പ്രകാശനം ചെയ്തു

ഷാര്‍ജ: ചിരന്തന പബ്ലിക്കേഷന്‍സിന്റെ 35ാമത്തെ പുസ്തകം പുന്നക്കന്‍ മുഹമ്മദലിയുടെ നാലാമത്തെ പുസ്തകവുമായ ‘കാലം സാക്ഷി’ ടി.എന്‍ പ്രതാപന്‍ എം.പി എഫ്.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. എസ്.ഐ.ബി.എഫ് ഹാള്‍ നമ്പര്‍ ഏഴ്, റൈറ്റെഴ്‌സ് ഫോറത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് പ്രകാശനം ചെയ്തത്. ബഷീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. അഡ്വ.വൈ.എ.റഹീം, സാലി, കെ.പി.കെ വെങ്ങര, കരീം വെങ്കിങ്ങ്. ഡോ.എസ്.എല്‍.പി ഉമ്മര്‍ ഫാറൂക്ക്, ഷീല പോള്‍, ഇന്ദുലേഖ എന്നിവര്‍ ആശംസകള്‍ നേരുന്നു സംസാരിച്ചു.

ഹൃദയരേഖകള്‍, ഇ.അഹമ്മദ് ഒരു പൂമരം, കോവിഡിനെ കുറിച്ചുള്ള ഒപ്പം എന്നീ പുസ്തകങ്ങള്‍ രചിച്ച പുന്നക്കന്‍ മുഹമ്മദലിയുടെ നാലാമത്തെ പുസ്തകമാണ് ‘കാലം സാക്ഷി’ പുസ്തകത്തെ കുറിച്ചു പരിചയപ്പെടുത്തി സംസാരിച്ചു.
സി.പി ജലീലും ടി.പി അശറഫ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *