ഷാര്‍ജ: ഡോ. ജെനി രമേശ് രചിച്ച ‘മാധ്യമം വിനിമയവും വിചിന്തനവും’ ഷാര്‍ജ ബുക്ക് ഫെസ്റ്റിഫലിന്റെ വേദിയില്‍ ചിരന്തന സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് കെ.പി.കെ വെങ്ങര, മാധ്യമപ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂരിന് നല്‍കി പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.ഉമ്മര്‍ ഫാറൂക്ക്, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ടി.പി.അബ്ബാസ് ഹാജി, വീണ ഉല്ലാസ്, ജെന്നി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ജലീല്‍ സ്വാഗതവും, കെ.വി.ഫൈസല്‍ ഏഴോം നന്ദിയും പറഞ്ഞു. സമയം പബ്ബിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.