മാനവ മൈത്രീ സംഗമ വേദിയായി മട്ടാമ്പ്രം പള്ളി ഉറൂസ്

മാനവ മൈത്രീ സംഗമ വേദിയായി മട്ടാമ്പ്രം പള്ളി ഉറൂസ്

തലശ്ശേരി: മട്ടാമ്പ്രം പള്ളി ഉറൂസ് മാനവ മൈത്രീ സംഗമ വേദിയായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മട്ടാമ്പ്രം പള്ളി പ്രദേശത്തിന്റെ മൈത്രിക്കും പുരോഗതിക്കും നേതൃത്വം നല്‍കിയ മത സ്ഥാപനമാണ്. പള്ളിയുടെ ഉത്ഭവം തന്നെ മൈത്രിയില്‍ അധിഷ്ഠിതമാണ്. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നു. പള്ളി മഖാമില്‍ നടന്ന പ്രാര്‍ത്ഥനയിലും സമ്മേളനത്തിലും ലഹരി വിരുദ്ധ കാമ്പയിനിലും എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ജഗന്നാഥ ക്ഷേത്രം മഠാധിപതി പ്രേമാനന്ദ സ്വാമി, ചാലില്‍ സെന്റ് പീറ്റര്‍സ് ചര്‍ച്ച് വികാരി ഫാദര്‍ തോംസണ്‍ കൊറ്റിയണ്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.കെ. സാദിഖ്, സുഹൈഫ് അവാലില്‍ ആശംസകളര്‍പ്പിച്ചു. ഫൈസല്‍ പുനത്തില്‍ സ്വാഗതവും സമീര്‍ സി.സി. ഒ.പി. നന്ദിയും പറഞ്ഞു. ജുനൈദ് സഅദി പ്രഭാഷണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *