രവി കൊമ്മേരി
ഷാര്‍ജ: മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന, മലയാളികളുടെ നിറഞ്ഞ പങ്കാളിത്തമുള്ള ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന് ജയസൂര്യയും എത്തി. മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹം ഈ വേദിയില്‍ പ്രകാശനം ചെയ്തത്. സംവിധായകനും രചയിതാവുമായ ജെ പ്രജേഷ് സെന്‍ എഴുതിയ ‘വെള്ളം ‘, ടി.എന്‍ പ്രതാപന് എം.പി രചിച്ച പുസ്തകം, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരിയെക്കുറിച്ചെഴുതിയ മറ്റൊരു പുസ്തകം എന്നിങ്ങനെ മൂന്ന് പുസ്തകള്‍ ഒരേ വേദിയില്‍ വച്ച് ജയസൂര്യ പ്രകാശനം ചെയ്തു. ടി.എന്‍ പ്രതാപന് എ. പി, പുസ്തകോത്സവ അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹന്‍കുമാര്‍, ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ റഹീം, ലിപി അക്ബര്‍, അഷറഫ് താമരശ്ശേരി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വെള്ളം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്കി.