പീപ്പിള്‍സ് റിവ്യൂ 15ാം വാര്‍ഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു

പീപ്പിള്‍സ് റിവ്യൂ 15ാം വാര്‍ഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു

കോട്ടക്കല്‍: മലയാളമാധ്യമരംഗത്ത് സത്യവും ധര്‍മ്മവും നീതിയും ഉയര്‍ത്തിപ്പിടിച്ച് കൂടുതല്‍ ഉന്നതങ്ങളിലേക്ക് പീപ്പിള്‍സ് റിവ്യൂ ദിനപത്രം വളരട്ടെ എന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും രാജ്യത്തെ മുതിര്‍ന്ന ആയുര്‍വേദ ഭിഷഗ്വരനുമായി ഡോ. പി.എം വാരിയര്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂവിന്റെ 15ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം. മഹാകവി വള്ളത്തോള്‍ സ്മാരക കലാസാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ ഗോപിനാഥ് ചേന്നരയും സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. ജയന്ത് കുമാറും ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ ചടങ്ങില്‍ സംബന്ധിച്ചു. 15ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബര്‍ രണ്ടാം വാരം കോഴിക്കോട് വച്ച് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *