ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം നാളെ മര്‍കസില്‍

ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം നാളെ മര്‍കസില്‍

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ പതിവായി പാരായണം ചെയ്യുന്നവരുടെ സംഗമമായ ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം നാളെ മര്‍കസില്‍ നടക്കും. പൊതുജനങ്ങളും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാര്‍ഥികളും പങ്കെടുക്കുന്ന സമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, കെ.കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *