‘യോഗ ജീവിതത്തിന്റെ ഭാഗമാക്കൂ’: പ്രചാരണ പദയാത്രയുമായി മൈസൂര്‍ സ്വദേശി

‘യോഗ ജീവിതത്തിന്റെ ഭാഗമാക്കൂ’: പ്രചാരണ പദയാത്രയുമായി മൈസൂര്‍ സ്വദേശി

കോഴിക്കോട്: യോഗ പ്രചാരണ പദയാത്രയുമായി മൈസൂര്‍ സ്വദേശി കൃഷ്ണനായക. മൈസൂരിലെ യോഗാധ്യാപകനായ ഇദ്ദേഹം യോഗ ജീവിതത്തിന്റെ ഭാഗമാക്കൂ എന്ന സന്ദേശവുമായി കശ്മീരിലേക്ക് പദയാത്ര നടത്താന്‍ പോവുകയാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പദയാത്ര ഇന്നലെ കോഴിക്കോട്ടെത്തി. മൈസൂര്‍ കൊട്ടാരത്തിന് സമീപത്തെ കൊട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് യാത്രക്ക് ആരംഭം കുറിച്ചത്. ദിവസവും 30 കിലോമീറ്റര്‍ നടന്ന് രണ്ട് വര്‍ഷംകൊണ്ട് മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും കടന്നുപോയി മൈസൂരില്‍ തിരിച്ചെത്തനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദയാത്ര കടന്നുപോകുന്ന വഴികളിലെ സ്‌കൂളുകളിലും കോളേജുകളിലും സന്ദര്‍ശിച്ച് യോഗയുടെ ഗണഫലങ്ങള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *