ജോര്‍ജ് പി.ഐ നിര്യാതനായി

ജോര്‍ജ് പി.ഐ നിര്യാതനായി

തലശ്ശേരി: നാരങ്ങപ്പുറം പ്രീമിയര്‍ സ്റ്റോഴ്‌സ് ഉടമ മഞ്ഞോടി പനയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് പി.ഐ (68) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. പരേതരായ ഇട്ടിക്കുരു-അച്ചാമ ദമ്പതികളുടെ മകനാണ്.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് സ്വദേശമായ പാലക്കാട് ചാലിശേരി പള്ളി സെമിത്തേരിയില്‍. തലശ്ശേരി സതേണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗം, യാക്കോബ പള്ളി മുന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബേബി, മക്കള്‍: റോബിന്‍, ജിബി. മരുമക്കള്‍: മീത്തു, ലിജോ ജോസ്.

അനുശോചിച്ചു

ജോര്‍ജിന്റെ നിര്യാണത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖല പ്രസിഡന്റ് സി.സി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി എ.കെ.സഖറിയ, സതേണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസി. പി.പി ചിന്നന്‍, സെക്രട്ടറി കെ.കെ.രാജന്‍, ട്രഷറര്‍ വി.ടി.സക്കറിയ എന്നിവര്‍ അനുശോചിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *