വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാഫലം

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാഫലം

കൊച്ചി: വടക്കഞ്ചേരി അപകടത്തിലെ പ്രതി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല. അപകടസമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന ലാബ് പരിശോധനാ ഫലത്തിലാണ് ഇല്ലെന്ന് കണ്ടെത്തിയത്. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. അതേസമയം ജോമോന്റെ രക്തം പരിശോധനയ്ക്ക് അയയ്ച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപകടം ശേഷം ഒളിവില്‍ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പോലിസ് പിടികൂടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *