ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ആദ്യ ഗാനം ‘മന്ദാരപ്പൂവേ’ റിലീസായി

ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ആദ്യ ഗാനം ‘മന്ദാരപ്പൂവേ’ റിലീസായി

ഗ്രാമീണത തുളുമ്പുന്ന ദൃശ്യ ഭംഗികൊണ്ട് വര്‍ണാഭമായ കുമാരിയിലെ ആദ്യ ഗാനം ‘മന്ദാരപ്പൂവേ’ റിലീസായി. ജേക്‌സ് ബിജോയുടെ സംഗീത സംവിധാനത്തില്‍ ജോ പോള്‍ ആണ് മന്ദാരപ്പൂവേ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം രണം സംവിധാനം ചെയ്ത നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, സ്വാസിക, ശിവജിത് പദ്മനാഭന്‍ എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഫസല്‍ ഹമീദും നിര്‍മല്‍ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയാമേനോന്‍ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തും.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയരക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ്: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, മേക്ക്അപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: സ്റ്റെഫി സേവിയര്‍, ലിറിക്സ്: കൈതപ്രം, ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ്: ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി.എഫ്.എക്‌സ്: സനന്ത് ടി.ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ്:ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ്:അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് മീഡിയ, സ്റ്റില്‍സ്:സഹല്‍ ഹമീദ്, ഡിസൈന്‍:ഓള്‍ഡ് മംഗ്സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്:വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ്: ബിനു ബ്രിങ് ഫോര്‍ത്ത്, ഡിസ്ട്രിബൂഷന്‍: ഹെഡ് ബബിന്‍, പി.ആര്‍.ഓ: എ.എസ്.ദിനേശ്, പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *