ഷൈജല്‍ അനുസ്മരണവും ഓര്‍മപ്പുസ്തക പ്രകാശനവും 17ന്

ഷൈജല്‍ അനുസ്മരണവും ഓര്‍മപ്പുസ്തക പ്രകാശനവും 17ന്

കോഴിക്കോട്: ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ജെ.എം.എ) മലബാര്‍ മേഖലാ മുന്‍ സെക്രട്ടറിയും ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പി.കെ.സി ഷൈജലിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ജെ.എം.എ അനുസ്മരണ സമ്മേളനവും ഷൈജല്‍ മെമ്മോറിയല്‍ ചാരിറ്റി ഫണ്ട് സമര്‍പ്പണവും നടത്തുന്നതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 17ന് കെ.പി.എം ട്രൈപെന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിലെ 140ലേറെ പേരുടെ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ ഷൈജല്‍ ഓര്‍മപ്പുസ്തകം എഴുത്തുകാരന്‍ പി. കെ പാറക്കടവ് കവി കെ.ടി സൂപ്പിക്ക് നല്‍കി പ്രകാശനം ചെയ്യും. ഷൈജല്‍ മെമ്മോറിയല്‍ റിലീഫ് ഫണ്ട് പദ്ധതിയുടെ ഭാഗമായ ആദ്യ ധനസഹായം പാലേരി പാറക്കടവ് കരുണ പാലിയേറ്റീവ് കെയര്‍ ഭാരവാഹി ഇ. ജെ നിയാസ് സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങും. അനുസ്മരണ പ്രഭാഷണം പി.കെ നവാസ് മാസ്റ്റര്‍ നിര്‍വഹിക്കും. ജെ.എം.എ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രന്‍ ചെറുശ്ശേരി, വൈസ് പ്രസിഡന്റ് മുസ്തഫ വീര്‍ക്കണ്ടി, ജന. സെക്രട്ടറി എ.കെ സാബു, രക്ഷാധികാരി പി.വി ജോസ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്ദ്,ആബിദ് എ റഹീം പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ ജെ.എം.എ മലബാര്‍ റീജ്യന്‍ പ്രസിഡന്റ് എ.കെ ജമീഷ് മസാദ്, പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ വീര്‍ക്കണ്ടി , എം.പി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *