കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി മാഹി പള്ളി പെരുന്നാള്‍

കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി മാഹി പള്ളി പെരുന്നാള്‍

മാഹി: പെരുന്നാളിന്റെ ആദ്യ നാള്‍ തൊട്ട് ഭക്തജനപ്രവാഹമനുഭവപ്പെടുന്ന മയ്യഴിയില്‍ സ്റ്റാളുകളിലും മറ്റും വ്യാപാരം ചെയ്യുന്ന കച്ചവടക്കാര്‍ക്കും കൊയ്ത്തുകാലം. ഹല്‍വ , പൊരി വില്‍പ്പനക്കാര്‍ക്കും, ജമന്തിപ്പൂ, മെഴുകുതിരി വില്‍പ്പനക്കാര്‍ക്കുമാണ് തിരക്കനുഭവപ്പെടുന്നത്. മയ്യഴി പുഴയോര നടപ്പാതയിലും, ടാഗോര്‍ ഉദ്യാനത്തിലും തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നഗരമാകെ ബലൂണ്‍- കളിപ്പാട്ട വില്‍പ്പനക്കാര്‍ കൈയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് കൊറോണ വര്‍ഷങ്ങളില്‍ മങ്ങലേറ്റ പെരുന്നാള്‍ പൊലിമ, ഇത്തവണ അതിശക്തമായി തിരിച്ചെത്തി.വിദൂരങ്ങളില്‍ നിന്നു പോലും മയ്യഴിയമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *