ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെമിത്തേരി റോഡിലെ കമ്മ്യൂണിറ്റി കോളേജില്‍ മൂന്ന് വര്‍ഷ വിവിധ ബിരുദ കോഴ്‌സുകളിലും (ബാച്ചിലര്‍ ഓഫ് വൊക്കേഷണല്‍ ഡിഗ്രി ഇന്‍ ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍) രണ്ട് വര്‍ഷ പി.ജി കോഴ്സിലും (മാസ്റ്റര്‍ ഓഫ് വൊക്കേഷണല്‍ ഡിഗ്രി ഇന്‍ ഫാഷന്‍ ടെക്‌നോളജി) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫിസില്‍ രാവിലെ 10നും വൈകുന്നേരം നാലിനും ഇടയില്‍ ഹാജരാകണം. യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന കമ്മ്യൂണിറ്റി കോളേജില്‍ സര്‍വകലാശാല നിശ്ചയിച്ച ഫീസ് ഓണ്‍ലൈന്‍ ആയി അടച്ച് പ്രവേശനം ഉറപ്പു വരുത്താവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് മാഹി കേന്ദ്രത്തിലെ യൂണിവേഴ്‌സിറ്റി ഹെല്‍പ് ഡെസ്‌ക് നമ്പറുകളില്‍ വിളിക്കാവുന്നതാണ്. Help line Number : 8606797541, 9207982622, 9526479496.

 

Share

Leave a Reply

Your email address will not be published. Required fields are marked *