ഉദാരമതികളുടെ കനിവ് തേടുന്നു

ഉദാരമതികളുടെ കനിവ് തേടുന്നു

ന്യൂമാഹി: രണ്ട് വൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കുടുംബനാഥന്‍ ഉദാരമതികളുടെ കാരുണ്യം തേടുന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍ പതിനൊന്നാം വാര്‍ഡിലെ പരേതരായ ബാപ്പു -നാണി ദമ്പതികളുടെ മകന്‍ തയ്യില്‍ രമേശ(51) നാണ് ഇരു വൃക്കകളും തകരാറിലായി അടിയന്തര ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചികിത്സാ ചിലവിന് വകയില്ലാതെ കഴിയുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന് ഭാരിച്ച ചികിത്സാ ചിലവ് ചിന്തിക്കാന്‍ പോലുമാവില്ല. വൃക്കമാറ്റിവയ്ക്കുകയല്ലാതെ, മറ്റ് വഴികളൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. ചികിത്സാ നിധി സ്വരൂപിക്കാന്‍ സുമനസ്സുകളായ നാട്ടുകാര്‍ ഒരു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. നന്മ മനസ്സുകളുടെ ഉദാരമായ സഹായം രമേശന്റെ ചികിത്സക്ക് ലഭ്യമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: Kerala Gramin Bank New Mahe Branch, Account Name: Thayyil Rameshan Chikithsa Sahaya Committy, Account Number: 40528101029738, IFSC Code: KLGB0040528, Goegle pay: 7907585358.

 

Share

Leave a Reply

Your email address will not be published. Required fields are marked *