ശാസ്ത്രീയ കുറ്റികുരുമുളക് കൃഷി: പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാല കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് (തടമ്പാട്ട്താഴം) ശാസ്ത്രീയ കുറ്റികുരുമുളക് കൃഷി എന്ന വിഷയത്തില്‍ 20ന് രാവിലെ 10.30 മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ പി.എസ് മനോജ് ആണ് ക്ലാസ് നയിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 0495 2935850, 9188223584 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.18ന് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *