അഭിമുഖം നടത്തുന്നു

തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ വേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.

 

സീറ്റ് ഒഴിവ്

കാസര്‍കോട്: എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി.കോം(കോ-ഓപ്പറേഷന്‍) വിഭാഗത്തില്‍ പട്ടികജാതി(3), ഭിന്നശേഷി (1) എന്നീ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 17ന് വൈകീട്ട് നാല് മണിക്കു മുമ്പായി കോളേജില്‍ ഹാജരാകണം. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അഭാവത്തില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെയും പരിഗണിക്കും.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിധവകള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിധവകള്‍ക്കായി തുടര്‍ പഠനം, സ്വയം തൊഴില്‍ പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നു. താല്‍പര്യമുള്ളവര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 9188222253 വിളിക്കുകയോ സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുകയോ വേണം. വിധവകളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളതുമായ സന്നദ്ധ സംഘടനകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

 

ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766ല്‍ കുന്ദമംഗലം മുതല്‍ കൊടുവള്ളി മണ്ണില്‍ കടവ് വരെയുള്ള റോഡ് ശാക്തീകരണ പ്രവര്‍ത്തി ആരംഭിച്ചതിനാല്‍ പ്രവര്‍ത്തി നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യ ഘട്ടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊടുവള്ളി ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *