സുദൃഢം: ബൈക്ക് റാലി സംഘടിപ്പിച്ചു

സുദൃഢം: ബൈക്ക് റാലി സംഘടിപ്പിച്ചു

കോഴിക്കോട്: നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സുദൃഢം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളെ സജീവമാക്കുക, പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിക്കുക, കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവര്‍ക്ക് അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വച്ച് കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സുദൃഢം.

പദ്ധതി മുഖേന പട്ടികവര്‍ഗ, ന്യൂനപക്ഷ, തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പാക്കും. ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും.ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കും.

പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബീന.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും റാലിയില്‍ പങ്കെടുത്തു. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജിന സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *