ഓണ്‍ലൈന്‍ മെസ് ആപ്പ് ‘മെസ്സ്‌വാല’ പ്രവര്‍ത്തന സജ്ജമാക്കും

ഓണ്‍ലൈന്‍ മെസ് ആപ്പ് ‘മെസ്സ്‌വാല’ പ്രവര്‍ത്തന സജ്ജമാക്കും

കോഴിക്കോട്: ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനുള്ള ഓണ്‍ലൈന്‍ മെസ്സ്‌വാല ആപ്പ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഫൈസല്‍ കെ.എച്ചും കെ.എ സെയ്ഫുദ്ദീനും കെ.എസ് സുധീപും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ള വ്യക്തിക്ക് 3999, 4500, 5000 എന്നീ കണക്കില്‍ പണമടച്ചാല്‍ ഒരുദിവസം മൂന്ന് നേരം ഭക്ഷണമെന്ന രീതിയില്‍ ഒരു മാസത്തേക്ക് ഭക്ഷണമെത്തിച്ച് നല്‍കും. ഭക്ഷണത്തിന് പ്രയാസമുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായുണ്ടാകും. ആപ്പ് ഒരുമാസത്തിനകം ട്രയല്‍ നടത്തി രണ്ട് മാസത്തിനകം സോഫ്റ്റ് ലോഞ്ചിങ് നടത്തും. ആദ്യഘട്ടത്തില്‍ കൊച്ചിയിലും തൃശൂരും പദ്ധതി നടപ്പിലാക്കുമെന്നവര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *