കേളപ്പന്‍ സ്മാരക പ്രഭാഷണം തുഷാര്‍ ഗാന്ധി നിര്‍വഹിക്കും

കേളപ്പന്‍ സ്മാരക പ്രഭാഷണം തുഷാര്‍ ഗാന്ധി നിര്‍വഹിക്കും

കോഴിക്കോട്: കേരള ഗാന്ധി കെ.കേളപ്പന്റെ സ്മരണാര്‍ഥം ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കേളപ്പന്‍ സ്മാരക പ്രഭാഷണം മഹാത്മാഗാന്ധിയുടെ പ്രപൗത്രനും പ്രമുഖ ആക്ടിവിസ്റ്റും ഗ്രന്ഥകാരനുമായ തുഷാര്‍ ഗാന്ധി നിര്‍വഹിക്കും. 15ന് നാല് മണിക്ക് ഗാന്ധി ഗൃഹം കേളപ്പന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍: ഗാന്ധിയന്‍ വിശകലനം’ എന്ന വിഷയത്തില്‍ തുഷാര്‍ ഗാന്ധി സ്മാരക പ്രഭാഷണം നടത്തും. ഡോക്ടര്‍ എം.പി മത്തായി കേളപ്പന്‍ അനുസ്മരണ പ്രസംഗവും നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *