കോഴിക്കോട്: സുമനസ്സുകളുടെ സഹായത്തോടെ വേളം ഗ്രാമപഞ്ചായത്തിലെ അക്ഷയ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരും. കെട്ടിടം നിര്‍മിക്കാന്‍ മുന്‍ പഞ്ചായത്ത് അംഗം കെ.കെ നാരായണന് നമ്പ്യാര്‍ രണ്ടര സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കി. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് അക്ഷയ.
പള്ളിയത്ത് അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ മലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ നാണു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ മനോജന്, പി.പി ചന്ദ്രന്, ബീന കോട്ടേമ്മല്‍, കെ.സി സിത്താര, കെ.കെ ഷൈനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
