തലശ്ശേരി: ആനന്ദ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാലയാട് ക്യാമ്പസില്‍ നടന്ന കണ്ണൂര്‍ ജില്ലാതല വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വാഹ (പയ്യന്നൂര്‍ ) ചാമ്പ്യയായി. ഇ.ഷീന, അശ്വിനി ബാലകൃഷ്ണന്‍ ,അഭിനയ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങള്‍കരസ്ഥമാക്കി. ആദ്യ നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ താരങ്ങള്‍ കേരള സംസ്ഥാന വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കും. ടി. അനിലാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. സി.മോഹനനന്‍ അധ്യക്ഷത വഹിച്ചു. പി.കരുണന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ബാലറാം സ്വാഗതവും
ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
