അത്തോളി: അത്തോളി പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ തിലകന്‍ സ്മാരക അവാര്‍ഡ് നേടിയ രവീന്ദ്രന്‍ കോറോത്തിനെ മൊമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. പ്രവാസി എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി, മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളി എന്നിവരില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി. അസോസിയേഷന്‍ രക്ഷാധികാരി ഇഫ്‌സുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ മോഹനന്‍, അപക്‌സ് മാനേജര്‍ എം.കെ ആരിഫ്, എന്‍.ആര്‍.ഐ ഫോറം ജന. സെക്രട്ടറി ഉല്ലാസ് അമ്പലവയല്‍, ഫാമിലി മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ലിജു അത്തോളി, ഇസ്മയില്‍ പാണക്കാട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അപക്‌സ് ഓഹരി ഉടമകളുടെ യോഗവും നടത്തി. രവീന്ദ്രന്‍ കോറോത്തിന്റെ നേതൃത്ത്വത്തിലുള്ള കോഴിക്കാട് സൃഷ്ടിയുടെ റാന്തല്‍ നാടകത്തിനാണ് സാംസ്‌കാരിക വകുപ്പ്-തിലകന്‍ സ്മാരക സമിതി മികച്ച നാടകമായി തെരഞ്ഞെടുത്തത്.