കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പി.എഫ്.ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 20 വരെയാണ് എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും. പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് എന്‍.ഐ.എയുടെ പ്രത്യേക കോടതിയില്‍ പി.എഫ്.ഐ നേതാക്കളെ ഹാജരാക്കിയത്. പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എന്‍.ഐ.എ കോടതിയില്‍ വാദിച്ചു. പ്രത്യേക അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. അപേക്ഷ സമര്‍പ്പിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു.