ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് ബിരുദദാന ചടങ്ങ് നടത്തി

ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് ബിരുദദാന ചടങ്ങ് നടത്തി

കോഴിക്കോട്: ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് വിവിധ കോഴ്സുകളിലെ ബിരുദദാന ചടങ്ങ് നടത്തി. കൊച്ചി അമൃത കോളേജ് ഓഫ് നഴ്‌സിങ് പ്രൊഫസറും പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ സുനില്‍ മൂത്തേടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് നഴ്‌സിങ് ഓഫിസര്‍ റിട്ട.മേജര്‍ ബീന ചക്കിശ്ശേരി ആന്റണി ബിരുദധാരികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. വിവിധ കോഴ്സുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഗ്രേസി മത്തായി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അക്കാദമിക് ഡയരക്ടര്‍ പ്രൊഫ. ഡോ.റോയ് കെ.ജോര്‍ജ്, പ്രൊഫ. സോയ കാട്ടില്‍, പ്രൊഫ. ആഗ്‌നറ്റ് ബീന മാണി, സിന്ധു ജി. എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *