റോഷാക്ക് ഒക്ടോബര്‍ 7ന് തിയേറ്ററുകളിലേക്ക്

റോഷാക്ക് ഒക്ടോബര്‍ 7ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. പ്രേക്ഷകരില്‍ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങള്‍ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറും പ്രേക്ഷകരില്‍ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രോജെക്ട് ഡിസൈനര്‍:ബാദുഷ, ചിത്രസംയോജനം:കിരണ്‍ ദാസ്, സംഗീതം:മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം:ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം: റോണക്‌സ് സേവ്യര്‍ ആന്‍ഡ് എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറ സനീഷ് , പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *